കൊച്ചി: മാദ്ധ്യമപ്രവര്‍ത്തകന്‍ ഷാജന്‍ സ്‌കറിയയ്ക്കെതിരായ അന്വേഷണത്തില്‍ പൊലീസ് നടപടിയെ വിമര്‍ശിച്ച് ഹൈക്കോടതി. തന്റെ ഫോണ്‍ പിടിച്ചെടുത്തതിനെതിരെ മാദ്ധ്യമപ്രവര്‍ത്തകന്‍ വിശാഖ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി പൊലീസിനെ വിമര്‍ശിച്ചത്. പ്രതിയല്ലാത്ത ഒരാളുടെ ഫോണ്‍ എങ്ങനെ പിടിച്ചെടുക്കുമെന്നും അങ്ങനെയുള്ള ഒരാളെ എങ്ങനെ കസ്റ്റഡിയിലെടുക്കുമെന്നും കോടതി ചോദിച്ചു. അതോടൊപ്പം തന്നെ വിശാഖിന്റെ ഫോണ്‍ ഉടന്‍ വിട്ടുകൊടുക്കാനും ഹൈക്കോടതി നിര്‍ദേശം നല്‍കി.
ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാദ്ധ്യമപ്രവര്‍ത്തകര്‍. ഇവിടെ മാദ്ധ്യമപ്രവര്‍ത്തകന്റെ അടിസ്ഥാന അവകാശം ലംഘിക്കപ്പെട്ടു. അന്വേഷണം നടത്താം, എന്നുകരുതി എല്ലാ മാദ്ധ്യമപ്രവര്‍ത്തകരുടെയും ഫോണ്‍ പിടിച്ചെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു. ഷാജന്‍ സ്‌കറിയയെ ഇതുവരെ കണ്ടെത്താന്‍ കഴിയാത്തത് പൊലീസിന്റെ വീഴ്ചയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
Discussion about this post