കോഴിക്കോട്: രാജ്യത്തിന്റെ ബഹുസ്വരത നിലനിര്‍ത്തണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ഏക വ്യക്തിനിയമത്തിനെതിരെയുള്ള സിപിഎം സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏക സിവില്‍ കോഡിന് പിന്നില്‍ ബിജെപി അജണ്ടയാണുള്ളത്. വര്‍ഗീയ ധ്രുവീകരണത്തിന് മൂര്‍ച്ചകൂട്ടാനുള്ള ആയുധമാണ് ഏക സിവില്‍കോഡ്. ഹിന്ദു-മുസ്ലിം ഭിന്നത ലക്ഷ്യമിട്ടാണ് നീക്കം. തെരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും യെച്ചൂരി പറഞ്ഞു.
മാറ്റം ജനാധിപത്യപരമായ രീതിയിലാണ് ഉണ്ടാകേണ്ടത്. ഇതാണ് സിപിഎമ്മിന്റെ എക്കാലത്തേയും നിലപാട്. ഏകീകരണമെന്നാല്‍ സമത്വമല്ലെന്നും യെച്ചൂരി പറഞ്ഞു. രാജ്യത്തിന്റെ ബഹുസ്വരത നിലനിര്‍ത്തണം. യുസിസി ഭരണഘടനയിലെ നിര്‍ദേശക തത്വം മാത്രമാണ്.
യുസിസി ഇപ്പോള്‍ ആവശ്യമില്ലെന്നാണ് മുന്‍ നിയമകമ്മീഷന്‍ പറഞ്ഞത്. ഈ നിലപാട് സിപിഎം അംഗീകരിക്കുന്നു. വ്യക്തിനിയമങ്ങളിലെ മാറ്റം അടിച്ചേല്‍പ്പിക്കരുത്. അതാത് സമുദായങ്ങളിലെ ചര്‍ച്ചയിലൂടെയാണ് മാറ്റം ഉണ്ടാകേണ്ടതെന്നും സിപിഎം ജനറല്‍ സെക്രട്ടറി പറഞ്ഞു.
Discussion about this post