തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ ചേങ്കോട്ടുകോണം ശ്രീരാമദാസ മിഷന് അധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അനുശോചിച്ചു. ജനകീയനായ നേതാവായിരുന്ന ഉമ്മന്‍ ചാണ്ടി സമൂഹത്തോട് ഒരേ സമയം ലാളിത്യവും സഹാനുഭൂതിയും കാത്തുസൂക്ഷിച്ചിരുന്ന ഉജ്ജ്വല വ്യക്തിത്വമായിരുന്നു. ജാതി മത വര്‍ഗ്ഗ വര്‍ണ്ണ വ്യത്യാസമില്ലാതെ ജനഹൃദയങ്ങളില്‍ ഇടം പിടിക്കുന്നതിന് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എക്കാലത്തും കഴിഞ്ഞിരുന്നു. ശ്രീരാമദാസ മിഷന് പ്രസ്ഥാനങ്ങളുടെ പരിപാടികളില്‍ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. സൗമ്യഭാവം മുഖമുദ്രയാക്കിക്കൊണ്ട് ധാര്‍മിക രാഷ്ട്രീയ ജീവിതം നയിച്ച അദ്ദേഹത്തിന്റെ ജീവിതം സമൂഹത്തിന് മാതൃകയാണെന്നും സ്വാമിജി തൃപ്പാദങ്ങള്‍ അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു.
Discussion about this post