തൃശൂര്‍: മുട്ടില്‍ മരംമുറി കേസിലെ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍. വനംവകുപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മരത്തിന്റെ ഡിഎന്‍എ പരിശോധന നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. 450ല്‍ അധികം വര്‍ഷം പഴക്കമുള്ള മരങ്ങളാണ് മുറിച്ചതെന്ന് പരിശോധനയില്‍ കണ്ടെത്തി. ഇതോടെ പ്രതികളുടെ വാദം പൊളിഞ്ഞെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തതായി നേരത്തെ കണ്ടെത്തിയിരുന്നു. വളരെ കാര്യക്ഷമമായി, സമയബന്ധിതമായി, പഴുതുകളടച്ച അന്വേഷണമാണ് വനംവകുപ്പ് നടത്തുന്നത്. കുറ്റവാളികള്‍ എത്ര ഉന്നതന്‍മാരായാലും അവര്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post