കാഞ്ഞങ്ങാട്: തിരുവനന്തപുരം ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ മഹാസമാധി കുടികൊള്ളുന്ന ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതി ക്ഷേത്രം നിര്‍മ്മാണ പൂര്‍ത്തീകരണത്തിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ ജ്യോതിര്‍ മേളനം നടന്നുവരുന്നു. കാസര്‍ഗോഡ് ജില്ലയുടെ ജ്യോതിര്‍മേളനം വിചിന്തന യോഗം മാവുങ്കാല്‍ രാമനഗരം ശ്രീരാമ ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്നു. കാട്ടുകുളങ്ങര കുതിരക്കാളിയമ്മ ദേവസ്ഥാനത്തെ ബാബു വെളിച്ചപ്പാട് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വെള്ളിക്കോത്ത് സുധാകരന്‍ നായരുടെ രാമായണപാരായണത്തോടെ സമാരംഭിച്ച യോഗത്തില്‍ ശ്രീരാമദാസാശ്രമത്തിലെ സ്വാമി നീലകണ്ഠ പാദാനന്ദ സരസ്വതി അദ്ധ്യക്ഷത വഹിച്ചു. ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി ജില്ലാ കോ- ഓഡിനേറ്റര്‍ ദിനേശ് മാവുങ്കാല്‍ ശ്രീരാമദാസാശ്രമത്തെക്കുറിച്ചും ഗുരുനാഥന്മാരെക്കുറിച്ചും സംക്ഷിപ്ത വിവരണം നല്‍കി. ജ്യോതി ക്ഷേത്രനിര്‍മ്മാണ സമിതി വര്‍ക്കിങ്ങ് പ്രസിഡന്റ് രാജശേഖരന്‍ നായര്‍ പദ്ധതി വിശദീകരിച്ചു. ജ്യോതി ക്ഷേത്രനിര്‍മ്മാണ സമിതി ട്രഷറര്‍ പ്രമോദ് പയ്യന്നൂര്‍ സ്വാഗതവും ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി സംസ്ഥാന ചീഫ് ഓര്‍ഗനൈസര്‍ ഗിരിഷ് ചെറൂപ്പ മംഗളാചരണവും നടത്തി. യോഗത്തില്‍ ജ്യോതിര്‍ മേളനം സംഘാടക സമിതി രൂപീകരിച്ചു. ഭാരവാഹികള്‍ :ഹരിദാസന്‍ (പ്രസിഡന്റ്), കമ്മാരന്‍ (സെക്രട്ടറി) ജയകുമാര്‍ നെല്ലിത്തറ (വൈസ് പ്രസിഡന്റ്) അനില്‍ പുല്ലൂര്‍ (ജോ.സെക്രട്ടറി)ആനന്ദ കൃഷ്ണന്‍ എടച്ചേരി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. മാതൃസമിതി പ്രസിഡന്റ് ഭാരതി ടീച്ചര്‍, വൈസ് പ്രസിഡന്റ് ഊര്‍മ്മിള സുരേഷ് , സെക്രട്ടറി രാധിക ടീച്ചര്‍, ജോ.സെക്രട്ടറി സീമാ അശോകന്‍ എന്നിവരെയും തെരഞ്ഞെടുത്തു. സമര്‍പ്പണത്തോടെ യോഗം അവസാനിച്ചു.
Discussion about this post