തിരുവനന്തപുരം: സ്പീക്കര്‍ എഎന്‍ ഷംസീറിന്റേത് അനാവശ്യമായി നടത്തിയ പ്രസ്താവനയെന്ന് മുന്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല. ഈ പ്രസ്താവനയാണ് വന്‍ വിവാദമായത്. വിശ്വാസമൂഹത്തോടൊപ്പം ഉറച്ച് നില്‍ക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഒരു മതത്തിന്റെയും വിശ്വാസത്തെ ഹനിക്കരുതെന്നാണ് കോണ്‍ഗ്രസ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
വിശ്വാസവും മിത്തും തമ്മിലുള്ള താരതമ്യം സ്പീക്കര്‍ നടത്തരുതായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. പ്രസ്താവന സ്പീക്കര്‍ എഎന്‍ ഷംസീര്‍ പിന്‍വലിക്കാന്‍ തയ്യാറാവണം. സ്പീക്കറെ തിരുത്തിക്കാന്‍ സി പി എം തയ്യാറാകണം. എന്‍എസ്എസ് നടത്തുന്ന നാമ ജപ ഘോഷയാത്രയില്‍ വിശ്വാസികള്‍ക്ക് പങ്കെടുക്കാം. ശബരിമലയിലും ഇതേ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
Discussion about this post