തിരുവനന്തപുരം: ഗണപതി ഭഗവാനെ അധിക്ഷേപിച്ച സ്പീക്കര്‍ എഎന്‍ ഷംസീര്‍ ഖേദപ്രകടനം നടത്തണമെന്ന് ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികള്‍. വര്‍ക്കലയിലെ ധര്‍മ്മസംഘം ട്രസ്റ്റ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റിന്റെ നിലപാട് സച്ചിദാനന്ദ സ്വാമികള്‍ നിലപാട് വ്യക്തമാക്കിയത്. എല്ലാം മതങ്ങളെയും ആദരിക്കുന്ന പാരമ്പര്യമാണ് തങ്ങള്‍ക്കുള്ളത്. വിശ്വാസിക്കളുടെ മനസ് വേദിച്ചതിനാലാണ് പ്രതിഷേധമുണ്ടായത്. ശ്രീ നാരായണ ഗുരുദേവന്‍ രചിച്ച ‘വിനായകാഷ്ടകം’ എന്ന കൃതിയില്‍ ഗുരുദേവന്റെ ഗണപതി സങ്കല്‍പ്പം വ്യക്തമാണ്.
ഷംസീര്‍ മതേതതരനാണെന്ന് ഉറക്കെ പറയുന്നുണ്ട്. പ്രസംഗത്തിനിടയില്‍ പറഞ്ഞത് വിശ്വാസികളായ ഭക്തരുടെ മനസില്‍ മുറിവുണ്ടാക്കിയിട്ടുണ്ട്. അതു മനസിലാക്കി നിര്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുകയാണ് ഉചിതം. ഇതുമായി ബന്ധപ്പെട്ട രാഷ്ട്രീയവിഷയങ്ങില്‍ ശിവഗിരി മഠം ഇടപെടില്ലെന്നും സ്വാമികള്‍ വ്യക്തമാക്കി.
Discussion about this post