തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ നേട്ടങ്ങള്‍ പലതും ലോക പാര്‍ലമെന്ററി ചരിത്രത്തില്‍ തന്നെ അത്യപൂര്‍വം പേര്‍ക്ക് മാത്രം സാധ്യമായ കാര്യങ്ങളാണ്. കേരളം വിട്ടുപോകാത്ത മനസായിരുന്നു ഉമ്മന്‍ ചാണ്ടിയുടേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആ അത്യപൂര്‍വം നിയമസഭാ സാമാജികരുടെ നിരയിലാണ് ഉമ്മന്‍ ചാണ്ടിയുടെ സ്ഥാനം. ഭൗതികമായ സാന്നിധ്യം വിട വാങ്ങുമ്പോഴും ഉമ്മന്‍ ചാണ്ടി അവശേഷിപ്പിച്ച് പോയ സവിശേഷതകള്‍ പലതും കേരള രാഷ്ട്രീയത്തില്‍ കാലത്തെ അതിജീവിച്ച് നിലനില്‍ക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
1970 താനും ഉമ്മന്‍ ചാണ്ടിയും ഒരേ ദിവസമാണ് നിയമസഭയില്‍ എത്തിയതെന്നും മുഖ്യമന്ത്രി ഓര്‍മിച്ചു. പിന്നീടുള്ള പല വര്‍ഷങ്ങളിലും താന്‍ സഭയ്ക്ക് പുറത്ത് രാഷ്രീയ പ്രവര്‍ത്തനത്തിലായിരുന്നു. എന്നാല്‍ ഉമ്മന്‍ ചാണ്ടിക്ക് എന്നും പ്രിയങ്കരം കേരള നിയമസഭയായിരുന്നു. ദേശീയതലത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായിട്ടും കേരളം കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കാന്‍ ഇഷ്ടപ്പെട്ട ആളാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അടുത്തയിടെ വിടപറഞ്ഞ മുന്‍ മന്ത്രിയും സ്പീക്കറും ഗവര്‍ണറുമായിരുന്ന വക്കം പുരുഷോത്തമനേയും മുഖ്യമന്ത്രി അനുസ്മരിച്ചു. അഭിഭാഷക വൃത്തിയില്‍ പേരും പെരുമയും നേടിയ അദ്ദേഹത്തിന് ആ രംഗത്ത് തുടരാമായിരുന്നെങ്കിലും ജനസേവനത്തിന് വില കൊടുത്ത ആളാണ് അദ്ദേഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post