കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ജെയ്ക് സി. തോമസ് ഇടതുമുന്നണി സ്ഥാനാര്‍ഥി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് കോട്ടയത്തുവച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. എല്‍ഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റി ചേര്‍ന്ന ശേഷമാണ് സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ജെയ്ക്കിനെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചിരുന്നു. പുതുപ്പള്ളിയില്‍ ജെയ്ക്കിന് ഇത് മൂന്നാം അങ്കമാണ്. 2016ലും 2021 ലും ഉമ്മന്‍ ചാണ്ടിക്കെതിരേ മത്സരിച്ചത് ജെയ്ക് ആയിരുന്നു. കോട്ടയം മണര്‍കാട് സ്വദേശിയാണ്.
പുതുപ്പള്ളിയിലേത് രാഷ്ട്രീയ പോരാട്ടമായിരിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ എം.വി. ഗോവിന്ദന്‍ പറഞ്ഞു. ഇടത് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ പ്രതിപക്ഷം എതിര്‍ക്കുന്നു. വിചാരണ ചെയ്യപ്പെടുന്നത് പ്രതിപക്ഷമായിരിക്കുമെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post