തിരുവനന്തപുരം: സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്നതിനിടയില്‍ രാമഗുണ്ടം കേന്ദ്ര നിലയത്തില്‍ നിന്നുള്ള വൈദ്യുതി വിഹിതം ലഭിച്ചു തുടങ്ങിയതു കേരളത്തിനു താത്ക്കാലിക ആശ്വാസമായി. രാമഗുണ്ടം നിലയത്തിലെ ജനറേറ്റര്‍ തകരാര്‍ മൂലം വൈദ്യുതി വിഹിതം ലഭിക്കുന്നതു മുടങ്ങിക്കിടക്കുകയായിരുന്നു. ലഭിച്ച കേന്ദ്ര വൈദ്യുതി വൈകുന്നേരത്തെ ഉയര്‍ന്ന ഉപയോഗത്തിന്ഏറെ പ്രയോജനം ചെയ്യം.
എന്നാല്‍, പവര്‍ എക്സ്ചേഞ്ചില്‍ നിന്നു ഉയര്‍ന്ന നിരക്കിലാണു കേരളം വൈദ്യുതി വാങ്ങുന്നത്. യൂണിറ്റിന് 16 രൂപ വരെ ഈടാക്കുന്നുണ്ട്. കേരളത്തിലെ വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ഉന്നത തല യോഗം ചേരുന്നുണ്ട്. ലോഡ് ഷെഡിംഗ് ഒഴിവാക്കുന്നതിനുള്ള എല്ലാ സാധ്യതയും പഠിച്ചു ബദല്‍ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനാണ് ഉദ്യോഗസ്ഥരോട് മന്ത്രി ആവശ്യപ്പെട്ടിട്ടുള്ളത്.
യൂണിറ്റിന് 4.29 രൂപയ്ക്ക് 465 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനായി ഒപ്പു വച്ചിരുന്ന കരാറുകള്‍ നടപടിക്രമങ്ങളിലെ വീഴ്ച മൂലം റഗുലേറ്ററി കമ്മീഷന് റദ്ദാക്കിയതാണു സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കിയത്.
Discussion about this post