ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പഠിക്കാന്‍ സമിതി രൂപീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് സമിതി അധ്യക്ഷന്‍. വിഷയം പഠിച്ച ശേഷം സമിതി കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കും. നിയമവിദഗ്ധരും മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണറുമാരും അടക്കമുള്ളവരാണ് സമിതിയിലെ അംഗങ്ങള്‍. ഭരണഘടനാഭേദഗതി, സാങ്കേതിപരമായി ഒരുക്കേണ്ട സൗകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ സമിതി പരിശോധിക്കും. ഈ മാസം ചേരുന്ന പ്രത്യേക സമ്മേളനത്തില്‍ ഒരേ സമയം ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ നടത്താനുള്ള നിയമനിര്‍മാണം ഉണ്ടായേക്കുമെന്നടക്കം റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തു വന്നിരുന്നു.
Discussion about this post