കോട്ടയം: പുതുപ്പള്ളിയിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എന്‍എസ്എസിന് സമദൂര നിലപാടുതന്നെയാണെന്ന് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. എന്‍എസ്എസ് പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. മറിച്ചുള്ള വാര്‍ത്തകള്‍ തികച്ചും അടിസ്ഥാനരഹിതമാണ്. എന്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് അവരുടേതായ രാഷ്ട്രീയത്തില്‍ വിശ്വസിക്കാനും വോട്ടുചെയ്യാനും അവകാശമുണ്ട്. അതുകൊണ്ട് എന്‍ എസ് എസ് ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിക്ക് പിന്തുണ നല്‍കി എന്നര്‍ത്ഥമില്ല’- പ്രസ്താവനയില്‍ പറയുന്നു.
Discussion about this post