
കോഴിക്കോട്: തീവണ്ടി തട്ടി അമ്മയും സ്‌കൂള്‍ വിദ്യാര്‍ഥിനിയായ മകളും മരിച്ചു. വെസ്റ്റ്ഹില്‍ വാരിയംവീട്ടില്‍ പരേതനായ ഭാര്‍ഗവന്റെ ഭാര്യ പീപ്പിള്‍സ് റോഡില്‍ തുമ്പുകണ്ടിക്കുളം ‘പരമേശ്വര മന്ദിര’ത്തില്‍ റീജ (45), മകള്‍ ഐശ്വര്യ (തങ്കിണി- 13) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 3.50-ന് കല്ലായി റെയില്‍വേസ്റ്റേഷന് സമീപത്താണ് സംഭവം. തിരുവനന്തപുരത്തുനിന്ന് മംഗലാപുരത്തേക്ക് പോകുന്ന പരശുറാം എക്സ്പ്രസ് തട്ടിയാണ് അപകടം. പന്നിയങ്കര റെയില്‍വേ ഗേറ്റിന് തൊട്ടടുത്തുവെച്ചാണ് ഇരുവരെയും തീവണ്ടി തട്ടിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിമൂലം മരിക്കുകയാണെന്നാണ് കുറിപ്പില്‍ പറയുന്നതെന്ന് പന്നിയങ്കര പോലീസ് പറഞ്ഞു. റീജയുടെ ശരീരം ഒരു കിലോമീറ്ററോളം തീവണ്ടി വലിച്ചിഴച്ചതിനാല്‍ ഛിന്നഭിന്നമായി.
രണ്ട് വര്‍ഷം മുമ്പാണ് റീജയുടെ ഭര്‍ത്താവ് ഭാര്‍ഗവന്‍ മരിച്ചത്. വിവിധ പത്രങ്ങളുടെ ഏജന്റായിരുന്ന ഭാര്‍ഗവന്റെ മരണശേഷം ഭര്‍ത്തൃമാതാവിനൊപ്പമായിരുന്നു റീജ താമസിച്ചിരുന്നത്. മരിച്ച ഐശ്വര്യ വെസ്റ്റ്ഹില്‍ സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്.
Discussion about this post