കൊച്ചി: ബിജെപി മുതിര്‍ന്ന നേതാവ് പിപി മുകുന്ദന്‍ അന്തരിച്ചു. 77 വയസായിരുന്നു. കൊച്ചി അമൃത ആശുപത്രിയില്‍ രാവിലെ 8.10-ഓടെയായിരുന്നു അന്ത്യം. ചികിത്സയില്‍ തുടരുന്നതിനിടെയായിരുന്നു വിയോഗം. കണ്ണൂരിലാകും സംസ്‌കാരം. കൊച്ചിയിലെ ആര്‍എസ്എസ് കാര്യാലയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും..
ബിജെപി മുന്‍ സംസ്ഥാന സംഘടന സെക്രട്ടറിയും മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനുമായിരുന്നു പി.പി.മുകുന്ദന്‍. ദീര്‍ഘകാലം ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗമായിരുന്നു അദ്ദേഹം. ബിജെപിയെ ദീര്‍ഘകാലം സംഘടാന തലത്തില്‍ ശക്തമാക്കിയ നേതാവാണ്
വിട പറഞ്ഞത്. 1988 മുതല്‍ 1995 വരെ ജന്മഭൂമി മാനേജിംഗ് ഡയറക്ടറായിരുന്നു. 1946-ല്‍ കണ്ണൂര്‍ കൊട്ടിയൂര്‍ മണത്തറ നടുവില്‍ വീട്ടില്‍ ജനനം. 1988 മുതല്‍ 2004 വരെ ബിജെപിയുടെ സംഘടന ചുമതല വഹിച്ചിരുന്നയാളായിരുന്നു പിപി മുകുന്ദന്‍. തുടര്‍ന്ന് ദക്ഷിണേന്ത്യയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി. കേരളത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ ഏറെ പങ്ക് വഹിച്ചയാളായിരുന്നു മുകുന്ദന്‍. അദ്ധ്യക്ഷന്‍ എന്നതിലുരി മികച്ച സംഘാടകനായിരുന്നു പ്രവര്‍ത്തകര്‍ക്കിടയില്‍ മുകുന്ദേട്ടന്‍. സംഘപ്രചാരകന്‍ എന്ന നിലയിലായിരുന്നു അടിയന്താരാവസ്ഥ കാലത്ത് പ്രവര്‍ത്തിച്ചിരുന്നത്. പ്രചാരകനായി കണ്ണൂരില്‍ നിന്ന് ആദ്യം കൊച്ചിയിലേക്കും പിന്നീട് തിരുവനന്തപുരം കേന്ദ്രമാക്കിയും പ്രവര്‍ത്തിച്ചു.
Discussion about this post