തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ കേരളത്തെ കടക്കെണിയിലാക്കിയെന്നും സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇത്രയും മോശപ്പെട്ട സര്‍ക്കാര്‍ ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എഐ കാമറ, കെ.ഫോണ്‍, മാസപ്പടി ഉള്‍പ്പെടെ എല്ലാ കാര്യത്തിലും എല്‍ഡിഎഫ് സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൊള്ള നടത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെഎസ്ആര്‍ടിസി, കെഎസ്ഇബി എന്നിവയെ കടുത്ത ബാധ്യതയിലും നഷ്ടത്തിലുമാക്കി. കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ റദ്ദാക്കി അഴിമതി നടത്താന്‍ ശ്രമിച്ചു. ആയിരം കോടി രൂപ ബോര്‍ഡിന് നഷ്ടം വരുത്തി. ജനങ്ങളുടെ മേല്‍ സര്‍ക്കാര്‍ എല്ലാ രംഗത്തും കടുത്ത ബാധ്യത അടിച്ചേല്‍പ്പിച്ചിരിക്കുകയാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
എല്‍ഡിഎഫ് സര്‍ക്കാരിനെതിരേ ‘സര്‍ക്കാരല്ലിത് കൊള്ളക്കാര്‍’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധം. കന്റോണ്‍മെന്റ് ഗേറ്റ് ഒഴികെയുള്ള മറ്റ് മൂന്ന് ഗേറ്റുകളും കോണ്‍ഗ്രസ്, യുഡിഎഫ് പ്രവര്‍ത്തകര്‍ രാവിലെ ആറരയോടെ തന്നെ ഉപരോധിച്ചിരുന്നു.
കഴിഞ്ഞ അഞ്ച് മാസത്തിനുള്ളില്‍ യുഡിഎഫിന്റെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാമത്തെ സെക്രട്ടേറിയറ്റ് ഉപരോധമാണ് ഇന്ന് നടക്കുന്നത്. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, രമേശ് ചെന്നിത്തല, അഡ്വ. ബിന്ദു കൃഷ്ണ, യുഡിഎഫ് ഘടക കക്ഷി നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി, ഷിബു ബേബിജോണ്‍, അനൂപ് ജേക്കബ്, ഡിസിസി പ്രസിഡന്റ് പാലോട് രവി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഉപരോധത്തില്‍ പങ്കെടുക്കുന്നുണ്ട്.
Discussion about this post