Thursday, April 9, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; 14 പേര്‍ പിടിയില്‍

by Punnyabhumi Desk
Oct 18, 2023, 07:58 pm IST
in കേരളം

തിരുവനന്തപുരം: വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; 14 പേര്‍ പിടിയില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡി ആര്‍ ഐയും കസ്റ്റംസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആറ് കിലോയോളം സ്വര്‍ണം പിടിച്ചത്. ശ്രീലങ്കന്‍ സ്വദേശികളായ 13 പേരും ഒരു തമിഴ്നാട് സ്വദേശിയുമാണ് പിടിയിലായത്. ഇവരില്‍ 10 പേര്‍ സ്ത്രീകളാണ്. ബാഗിലും ഷൂസിലുമായാണ് കടത്തിയ സ്വര്‍ണം സൂക്ഷിച്ചത്.

നേരത്തെയും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം പിടിച്ചിരുന്നു. മൂന്ന് യാത്രികരില്‍ നിന്നും 1.20 കോടി രൂപയുടെ രണ്ട് കിലോയോളം വരുന്ന സ്വര്‍ണമാണ് പിടിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെ ഷാര്‍ജയില്‍ നിന്നെത്തിയ ഒരു യാത്രക്കാരനില്‍ നിന്നും നാല് മണിക്ക് എമിറേറ്റ്സ് വിമാനത്തിലെ രണ്ട് യാത്രക്കാരില്‍ നിന്നുമാണ് സ്വര്‍ണം പിടിച്ചത്. ബീമാപ്പള്ളി സ്വദേശി സയിദലി, തിരുച്ചിറപ്പള്ളി സ്വദേശി റിയാസ് അഹമ്മദ്, മാവേലിക്കര സ്വദേശി ഷിനാസ് എന്നിവരാണ് അറസ്റ്റിലായത്. ടേപ്പിനകത്തും ശരീരഭാഗത്തില്‍ വച്ചും സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ചുമാണ് ഇവര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

റിയാസ് 962.22 ഗ്രാം സ്വര്‍ണം കെമിക്കല്‍ രൂപത്തിലുള്ള ബോളുകളാക്കി വിഴുങ്ങി വയറ്റില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. സെയ്യദലി 170.18 ഗ്രാം സ്വര്‍ണം അളക്കാന്‍ ഉപയോഗിക്കുന്ന മെഷറിംഗ് ടേപ്പിന്റെ റോളാക്കിയാണ് കടത്താന്‍ ശ്രമിച്ചത്. ഇവരുടെ പരിശോധനയ്ക്കിടെയാണ് ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലുണ്ടായിരുന്ന ഷിനാസിനെ 870.4 3ഗ്രാം സ്വര്‍ണവുമായി പിടികൂടിയത്. മൂന്ന് ക്യാപ്‌സൂള്‍ രൂപത്തിലാക്കി വിഴുങ്ങിയാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. റിയാസിനെയും ഷിനാസിനെയും ടോയ്‌ലറ്റിലെത്തിച്ച് സ്വര്‍ണം പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് മെഡിക്കല്‍ സഹായത്തോടെയാണ് സ്വര്‍ണം പുറത്തെടുത്തത്.

പിടിയിലായവര്‍ സ്വര്‍ണക്കടത്ത് സംഘങ്ങളുടെ കാരിയറാണന്നും കൂടുതല്‍ ചോദ്യം ചെയ്തുവരികയാണന്നും അധികൃതര്‍ വ്യക്തമാക്കി. ഷിനാസിന്റെയും റിയാസിന്റെയും അറസ്റ്റാണ് രേഖപെടുത്തിയത്. കുറഞ്ഞ അളവില്‍ സ്വര്‍ണം കടത്തിയത് കാരണം സെയ്യദലിക്ക് ജാമ്യം നല്‍കി. സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളില്‍ നീരീക്ഷണം ശക്തമാക്കിയതോടെയാണ് തിരുവനന്തപുരത്തുകൂടിയുള്ള കടത്ത് കൂടിയത്. ഇത് സംബന്ധിച്ചുള്ള കേന്ദ്ര ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കിയത്. എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് അസിസ്റ്റന്റ് കമ്മിഷണര്‍ എ.എം.നന്ദകുമാറിന്റ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.

ShareTweetSend

Related News

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.
കേരളം

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

കേരളം

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

കേരളം

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

Discussion about this post

പുതിയ വാർത്തകൾ

പടവിള ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies