കൊച്ചി: മുതിര്‍ന്ന ആര്‍ എസ് എസ് നേതാവ് ആര്‍.ഹരി അന്തരിച്ചു. 93 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അസിസ്റ്റന്റ് അക്കൊണ്ടന്റായി ടാറ്റ ഓയില്‍ മില്‍സില്‍ പുല്ലേപ്പടി തെരുവില്‍പ്പറമ്പില്‍ രംഗ ഷേണായിയുടേയും തൃപ്പൂണിത്തുറ സ്വദേശി പത്മാവതിയുടേയും മകനായി 1930 ഡിസംബര്‍ അഞ്ചിനായിരുന്നു ജനനം. 1989 വരെ കേരളത്തില്‍ പ്രാന്തപ്രചാരകനായിരുന്നു. 1990ല്‍ അഖില ഭാരതീയ സഹ ബൗദ്ധിക് പ്രമുഖായി ചുമതലയേറ്റു. 91ല്‍ ബൗധിക് പ്രമുഖ് സ്ഥാനം ഏറ്റെടുത്തു. 75-ാം വയസ്സില്‍ ഔദ്യോഗിക ചുമതലകളില്‍ നിന്നും ഒഴിഞ്ഞു. രണ്ടു വര്‍ഷംകൂടി ചില പ്രത്യേക ചുമതലകള്‍ തുടര്‍ന്നു. പതിനൊന്നോളം ഭാഷകളില്‍ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം വിവിധ ഭാഷകളിലായി അറുപതില്‍പരം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചുിട്ടുണ്ട്. കുരുക്ഷേത്രയെന്ന് സംഘത്തിന്റെ പ്രസിദ്ധീകരണ വിഭാഗം തുടങ്ങിയതും അദ്ദേഹമായിരുന്നു.
നാളെ രാവിലെ 6 മുതല്‍ 11 വരെ മായന്നൂര്‍ തണല്‍ ബാലാശ്രമത്തില്‍ പൊതുദര്‍ശനത്തിനുശേഷം ഐവര്‍മഠത്തില്‍ സംസ്‌കരിക്കും.
Discussion about this post