ശിവഗിരി : മഹാതീര്‍ത്ഥാടനകാലം 15നു തുടങ്ങാനിരിക്കേ നാടിന്റെ നാനാഭാഗത്തു നിന്നും തീര്‍ത്ഥാടകര്‍ ശിവഗിരിയിലെത്തി നേര്‍ച്ചകാഴ്ചകള്‍ നടത്തി ഗുരുപൂജാപ്രസാദം സ്വീകരിച്ചു മടങ്ങുന്നു. പ്രധാന വഴിപാടായ മഹാഗുരുപൂജയില്‍ പങ്കുകൊള്ളാന്‍ നാട്ടില്‍ നിന്നും മറുനാടുകളില്‍ നിന്നുമായി ധാരാളംപേര്‍ എത്തിച്ചേരുന്നുണ്ട്. മഹാഗുരുപൂജയ്ക്കായി ശിവഗിരിയില്‍ നേരിട്ടെത്താന്‍ കഴിയാത്തവര്‍ക്ക് പൂജ നടത്തി പ്രസാദം ലഭ്യമാക്കുന്നതിനുള്ള സംവിധാനവുമുണ്ട്. ശിവഗിരി മഠത്തിലും മഹാസമാധിയിലും വൈദിക മഠത്തിലും പര്‍ണ്ണശാലയിലും ബോധാനന്ദ സ്വാമി സമാധിയിലും പ്രാര്‍ത്ഥനയ്ക്കു ശേഷമാണ് ഭക്തരുടെ മടക്കം.
Discussion about this post