Monday, June 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കാനം രാജേന്ദ്രന് വിട; അന്ത്യാഞ്ജലി അര്‍പ്പിച്ച് പതിനായിരങ്ങള്‍

by Punnyabhumi Desk
Dec 10, 2023, 01:39 pm IST
in കേരളം

കോട്ടയം: അന്തരിച്ച സി പി ഐ നേതാവ് കാനം രാജേന്ദ്രന് കേരളം വിടനല്‍കി. രാവിലെ പതിനൊന്നുമണിയോടെ കാനത്തെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ ജനറല്‍ സെക്രട്ടി ഡി രാജ തുടങ്ങി പതിനായിരങ്ങളാണ് ചടങ്ങിന് സാക്ഷ്യം വഹിച്ചത്. സ്ത്രീകളടക്കം മുദ്രാവാക്യം വിളികളോടെയാണ് തങ്ങളുടെ പ്രിയനേതാവിനെ യാത്ര അയച്ചത്.

ഇന്നലെ ഉച്ചയ്ക്ക് ആരംഭിച്ച മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് കാനത്തെ വീട്ടിലെത്തിയത്. പ്രിയനേതാവിനെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനും ആയിരങ്ങളാണ് അര്‍ദ്ധരാത്രിയിലും പാതവക്കില്‍ കാത്തുനിന്നത്. കടന്നുപോയ സ്ഥലങ്ങളിലെല്ലാം ജനങ്ങള്‍ തിങ്ങിനിറഞ്ഞതോടെ വിലാപയാത്ര ഓരോ പോയിന്റും കടക്കാന്‍ മണിക്കൂറുകള്‍ എടുത്തു. പുലര്‍ച്ചെ ഒരുമണിയോടെയാണ് വിലാപയാത്ര കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിയത്. അപ്പോഴേക്കും ഓഫീസും പരിസരവും ജനസമുദ്രമായി മാറിക്കഴിഞ്ഞിരുന്നു.മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, എം.എല്‍.എ.മാര്‍, സി.പി.ഐ. ദേശീയ സെക്രട്ടറി ഡി. രാജ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാവിലെ കാനത്തെ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.

ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും പൊതുജനങ്ങളും അശ്രുപൂജ അര്‍പ്പിച്ചശേഷം ഇന്നലെ ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുപോയത്. സി.പി.ഐയുടെ താത്കാലിക പാര്‍ട്ടി ആസ്ഥാനമായ പട്ടത്തെ പി.എസ് സ്മാരകത്തിലാണ് രാവിലെ 11 മണിയോടെ ഭൗതികദേഹം പൊതുദര്‍ശനത്തിനെത്തിച്ചത്. ചടുലനീക്കങ്ങളിലൂടെ പാര്‍ട്ടിയെ കെട്ടുറപ്പുള്ളതാക്കാന്‍ എക്കാലവും പരിശ്രമിച്ച കാനത്തിന്റെ ചേതനയറ്റ ദേഹത്തിനുമുന്നില്‍ വിങ്ങിപ്പൊട്ടിയ സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജയെ കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി ആശ്വസിപ്പിക്കുന്ന ദൃശ്യം കണ്ടുനിന്നവരെയെല്ലാം കണ്ണീരണയിച്ചു.

മന്ത്രിമാരായ കെ.രാജന്‍, പി.പ്രസാദ്, ജി.ആര്‍. അനില്‍ തുടങ്ങിയവര്‍ പൊട്ടിക്കരയുന്ന ദൃശ്യങ്ങളും വേദനാജനകമായിരുന്നു.കാനം എന്ന ഗ്രാമത്തിന്റെ പേര് ഉയരങ്ങളിലെത്തിച്ച പ്രിയ സഖാവിന്റെ ഭൗതിക ശരീരം അവസാനമായി ഒരുനോക്ക് കാണാന്‍ രാഷ്ട്രീയ ഭേദമെന്യേ ആയിരങ്ങളാണ് തലസ്ഥാനത്തെന്നപോലെ കുടുംബവീട്ടിലും പരിസരപ്രദേശങ്ങളിലും കാത്തുനിന്നത്.

ഇന്നലെ രാവിലെ 9.45യോടെ പ്രത്യേക വിമാനത്തിലാണ് ഭൗതിക ശരീരം തലസ്ഥാനത്ത് എത്തിച്ചത്.’ഇല്ല ഇല്ല മരിക്കില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ’ എന്ന മുദ്രാവാക്യം മുഴക്കി റെഡ് വോളണ്ടിയര്‍മാര്‍ എതിരേറ്റ ഭൗതിക ശരീരത്തില്‍ പാര്‍ട്ടി നേതാക്കളായ കെ.ഇ. ഇസ്മായില്‍, ബിനോയ് വിശ്വം, പ്രകാശ് ബാബു, പി.സന്തോഷ് കുമാര്‍,സത്യന്‍ മോകേരി, ഇ.ചന്ദ്രശേഖരന്‍, പി.പി. സുനീര്‍, കെ.പി. രാജേന്ദ്രന്‍, മന്ത്രി ജെ. ചിഞ്ചുറാണി തുടങ്ങിയവര്‍ ചേര്‍ന്ന് പാര്‍ട്ടി പതാക പുതപ്പിച്ചു. ഭാര്യ വനജയും മറ്റ് കുടുംബാംഗങ്ങളും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഡി.രാജ, ബിനോയ് വിശ്വം എം.പി, പന്ന്യന്‍ രവീന്ദ്രന്‍, പ്രകാശ് ബാബു, പി.പി.സുനീര്‍ തുടങ്ങിയവരും സി.പി.ഐ മന്ത്രിമാരും മൃതദേഹത്തെ അനുഗമിച്ചിരുന്നു.

ShareTweetSend

Related News

കേരളം

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കേരളം

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

കേരളം

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

Discussion about this post

പുതിയ വാർത്തകൾ

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ ജൂണ്‍ 19 ന് വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍; വോട്ടെണ്ണല്‍ ജൂണ്‍ 23ന്

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും

പിണറായി വിജയന് പിറന്നാളാശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കാലവര്‍ഷം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 60-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies