Sunday, September 20, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

മുത്തപ്പന്‍ പുഴയില്‍ നാല് വയസുള്ള പുള്ളിപ്പുലിയെ ചത്തനിലയില്‍ കണ്ടെത്തി

by Punnyabhumi Desk
Dec 11, 2023, 09:49 am IST
in കേരളം

കോഴിക്കോട്: വയനാട്ടിലെ നരഭോജി കടുവയെ ആവശ്യമെങ്കില്‍ വെടിവച്ചുകൊല്ലാന്‍ ഉത്തരവുണ്ടായത് കഴിഞ്ഞ ദിവസമാണ്. ഇതിനിടെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വീണ്ടും വന്യജീവികള്‍ നാട്ടിലിറങ്ങിയത് വാര്‍ത്തയാകുന്നു. കോഴിക്കോട് ജില്ലയിലെ മുത്തപ്പന്‍ പുഴയില്‍ നാല് വയസുള്ള പുള്ളിപ്പുലിയെ ഇന്ന് ചത്തനിലയില്‍ കണ്ടെത്തി. പുലര്‍ച്ചെ പാല്‍ സംഭരണത്തിന് പോയ ഓട്ടോക്കാരനാണ് നാല് വയസുള്ള പുലിയെ ചത്ത നിലയില്‍ കണ്ടത്. മുത്തന്‍പുഴ മൈനവളവ് ഭാഗത്ത് റോഡരികില്‍ തന്നെയാണ് ജഡം കണ്ടത്. ശരീരത്തിലാകെ മുള്ളുകള്‍ പതിച്ചിരുന്നതിനാല്‍ മുള്ളന്‍പന്നിയുടെ ആക്രമണത്തിലാണ് പുലി ചത്തതെന്നാണ് നിഗമനം.

മാസങ്ങള്‍ക്കിടെ ഈ ഭാഗത്ത് പുലിയുടെ ആക്രമണം ഉണ്ടായതായി പരാതിയുയര്‍ന്നിരുന്നു. ഇതിനിടെയാണ് ഇന്ന് പുലിയുടെ മൃതദേഹം കണ്ടത്. മുത്തപ്പുഴ-മറിപ്പുഴ പ്രദേശത്ത് രണ്ട് മാസം മുന്‍പ് ഒരു മൂരിക്കിടാവിനെ പുലി ആക്രമിച്ച് കൊന്നു. മാത്രമല്ല ഇവിടെ പലയിടത്തും നാട്ടുകാര്‍ പുലിയെ കണ്ടിരുന്നു. എന്നാല്‍ ഇതില്‍ അന്വേഷണം നടന്നിട്ടില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.

അതേസമയം പുല്ലരിയാന്‍ പോയ യുവാവിനെ കൊന്നു തിന്ന സംഭവത്തില്‍ വയനാട്ടിലെ നരഭോജി കടുവയെ മയക്കുവെടിവച്ച് പിടികൂടാന്‍ കഴിഞ്ഞദിവസം ഉത്തരവായിരുന്നു. ആവശ്യമെങ്കില്‍ കൊല്ലാമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വാകേരി മൂടക്കൊല്ലി മരോട്ടി തടത്തില്‍ പ്രജീഷാണ് (36) മരിച്ചത്.ശനിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെ മൂടക്കൊല്ലിക്കടുത്ത് നാരായണപുരത്ത് കടുവ പാതി ഭക്ഷിച്ച നിലയില്‍ പ്രജീഷിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. നരഭോജി കടുവയെ വെടിവെച്ച് കൊല്ലുക, നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചിരുന്നു. കടുവയെ പിടികൂടാന്‍ ഉത്തരവിറങ്ങിയതോടെ നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു.

Share
Tweet
Send

Related News

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies