Wednesday, July 2, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കെ.സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയ്ക്ക് കാസര്‍കോട് തുടക്കം

by Punnyabhumi Desk
Jan 27, 2024, 10:39 am IST
in കേരളം

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ സംസ്ഥാനത്തെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്ര ഇന്ന് കാസര്‍കോട് ആരംഭിക്കും. വൈകിട്ട് മൂന്നിന് താളിപ്പടത്ത് മൈതാനത്തില്‍ നടക്കുന്ന ചടങ്ങ് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഉദ്ഘാടനം ചെയ്യും. രാവിലെ കാസര്‍കോട് മധൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം കേരള പദയാത്രയോടനുബന്ധിച്ച് ജില്ലയിലെ മറ്റ് പരിപാടികള്‍ക്ക് കെ സുരേന്ദ്രന്‍ തുടക്കം കുറിക്കും. ആദ്യ ദിവസത്തെ പദയാത്ര മേല്‍പ്പറമ്പില്‍ സമാപിക്കും.

നാളെ രാവിലെ 10: 30 ന് കുമ്പളയില്‍ നടക്കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളുമായി കെ.സുരേന്ദ്രന്‍ കൂടിക്കാഴ്ച നടത്തും. കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ മത-സാമുദായിക-സാംസ്‌കാരിക നേതാക്കളുടെ സ്‌നേഹ സംഗമം പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.

29-ന് കണ്ണൂരിലും 30-ന് വയനാട്ടിലും ജനുവരി 31-ന് വടകരയിലും പദയാത്ര നടക്കും. ഫെബ്രുവരി 3 മുതല്‍ 7 വരെ ആറ്റിങ്ങല്‍, പത്തനംതിട്ട, കൊല്ലം, മാവേലിക്കര മണ്ഡലങ്ങളിലും പദയാത്ര നടക്കും. കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം മണ്ഡലങ്ങളില്‍ ഫെബ്രുവരി 9 മുതല്‍ 12 വരെ നടക്കും. ഫെബ്രുവരി 14-ന് ഇടുക്കിയിലും 15-ന് ചാലക്കുടിയിലും. ഫെബ്രുവരി 19 മുതല്‍ 21 വരെ മലപ്പുറം, കോഴിക്കോട്, ആലത്തൂര്‍ മണ്ഡലങ്ങളില്‍ നടക്കും. കേരള പദയാത്ര 23-ന് പൊന്നാനിയിലും 24-ന് എറണാകുളത്തും 26-ന് തൃശൂരിലും നടക്കും. 27 ന് പാലക്കാടാണ് കേരളപദയാത്രയുടെ സമാപനം.

കേരള പദയാത്രയുടെ ഭാഗമായി എല്ലാ ദിവസവും വിവിധ കേന്ദ്രമന്ത്രിമാരും കേന്ദ്ര നേതാക്കളും പരിപാടിയില്‍ പങ്കെടുക്കും. പരിപാടിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികളെ കുറിച്ചുള്ള ചര്‍ച്ചകളും നടക്കും. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികള്‍ ഉള്‍പ്പെടെ 25,000 പേര്‍ കേരള പദയാത്രയില്‍ പങ്കെടുക്കും. കേന്ദ്ര സര്‍ക്കാരിന്റെ വികസന ക്ഷേമ പദ്ധതികളില്‍ അംഗമാകാന്‍ കേരള പദയാത്ര കേരളത്തിലെ ജനങ്ങള്‍ക്ക് അവസരമൊരുക്കും. അതിനായി പ്രത്യേക ഹെല്‍പ്പ് ഡെസ്‌കുകളും ഒരുക്കിയിട്ടുണ്ട്.

ShareTweetSend

Related News

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

കേരളം

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies