തിരുവനന്തപുരം: സൂക്ഷ്മ,ചെറുകിട ഇടത്തരം സംരംഭകര്‍ക്കുള്ള (എംഎസ്എംഇ/ Micro,Small & Medium Enterprises National Award) ദേശീയ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഡല്‍ഹിയില്‍ വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രതിഭാപാട്ടീല്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. മികച്ച ഉല്‍പ്പന്നങ്ങളുടെ വിഭാഗത്തില്‍ തിരുവനന്തപുരത്തെ അമ്മിണി എനര്‍ജി സിസ്റ്റംസിനുവേണ്ടി കമ്പനി മേധാവി കെ.ജി.മധു അവാര്‍ഡ് ഏറ്റുവാങ്ങി. കേന്ദ്രമന്ത്രി വീരഭദ്രസിംഗ് സമീപം. എല്‍ഇഡി, ലൈറ്റിംഗ് ഉല്‍പ്പന്നങ്ങള്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്.
Discussion about this post