തിരുവനന്തപുരം: കുവൈത്ത് തീപിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുള്ള സാങ്കേതികമായ നടപടിക്രമങ്ങളെല്ലാം തുടങ്ങിക്കഴിഞ്ഞുവെന്ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്. കേന്ദ്രസര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പരിക്കേറ്റവര്‍ക്കുള്ള ചികിത്സ, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നുള്ള സഹായം എന്നിവയെല്ലാം വളരെ വേഗത്തില്‍ തന്നെ നടപ്പാക്കുന്നുണ്ട്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന ആവശ്യമായി വന്നാല്‍ അതിനുള്ള നടപടിക്രമങ്ങളും വേഗത്തിലാക്കും.
വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിംഗ് കാര്യങ്ങള്‍ നേരിട്ട് ഏകോപിപ്പിക്കുന്നുണ്ട്. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ 24 മണിക്കൂറും സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നും നിരന്തരമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post