കൊച്ചി: കുവൈത്ത് ദുരന്തത്തില്‍ മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള വ്യോമസേനയുടെ പ്രത്യേക വിമാനം കൊച്ചി വിമാനത്താവളത്തിലെത്തി. 31 പേരുടെ മൃതദേഹങ്ങള്‍ കൊച്ചിയില്‍ ഏറ്റുവാങ്ങും.
23 മലയാളികളുടെയും ഏഴ് തമിഴ്നാട് സ്വദേശികളുടേയും ഒരു കര്‍ണാടക സ്വദേശിയുടേയും മൃതദേഹമാണ് കൊച്ചിയില്‍ വച്ച് കൈമാറുക. മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ളവരുടെ മൃതദേഹവുമായി വിമാനം ഡല്‍ഹിയിലേക്ക് പോകും. മലയാളികളുടെ മൃതദേഹങ്ങള്‍ വിമാനത്താവളത്തില്‍ 45 മിനിറ്റോളം പൊതുദര്‍ശനത്തിന് വയ്ക്കും. മന്ത്രിമാര്‍ അടക്കമുള്ളവര്‍ ഇവിടെവച്ച് അന്തിമോപചാരം അര്‍പ്പിക്കും.
മൃതദേഹങ്ങള്‍ വീടുകളിലേക്ക് കൊണ്ടുപോകാനുള്ള ആംബുലന്‍സുകള്‍ സജ്ജമാണ്. കേരളം, തമിഴ്നാട് സ്വദേശികളുടെ മൃതദേഹങ്ങള്‍ റോഡ് മാര്‍ഗം അവരവരുടെ ഭവനങ്ങളിലേക്ക് കൊണ്ടുപോകും. കര്‍ണാടക സ്വദേശിയുടെ മൃതദേഹം വിമാനമാര്‍ഗം കൊണ്ടുപോകുമെന്നാണ് വിവരം.
Discussion about this post