കൊച്ചി: ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ തീപിടിത്തം. രാവിലെ പന്തീരടി പൂജയ്ക്ക് മുന്‍പായി 6.45-നാണ് തീപിടിത്തമുണ്ടായത്. പന്തീരടി പൂജ നടക്കുന്നതിനാല്‍ ഭക്തര്‍ ക്ഷേത്ര ശ്രീകോവില്‍ ഭാഗത്ത് ഉണ്ടായിരുന്നില്ല. കീഴ്ശാന്തിമാരും, കഴകക്കാരും ചേര്‍ന്ന് തീ അണച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായി. നിവേദ്യം പാചകത്തിനിടെയാണ് അഗ്നിബാധയുണ്ടായത്. നാശനഷ്ടങ്ങളില്ല. കൊച്ചിന്ദേവസ്വത്തിന്റെ പ്രധാനക്ഷേത്രമാണ് ചോറ്റാനിക്കര ദേവീക്ഷേത്രം.
Discussion about this post