തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (സിഎംഡിആര്‍എഫ്) പണം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സര്‍ക്കാരിനെ വിമര്‍ശിക്കേണ്ട സമയം ഇതല്ലെന്നും സതീശന്‍ പറഞ്ഞു.
സിഎംഡിആര്‍എഫിന് സുതാര്യത വേണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. നേരത്തെ ഇടതുപക്ഷത്തിന്റെ കൈയില്‍ മാസ ശന്പളം കൊടുക്കേണ്ട കാര്യമില്ലെന്ന് കെ. സുധാകരന്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചതിനു പിന്നാലെയായിരുന്നു സുധാകരന്റെ പ്രതികരണം.
സര്‍ക്കാരിന് സംഭാവന കൊടുക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. കോണ്‍ഗ്രസ് പാര്‍ട്ടി വഴിയാണ് ചെന്നിത്തല പണം നല്‍കേണ്ടതെന്നും സുധാകരന്‍ പറഞ്ഞു. ഇതിനെ തള്ളിയാണ് സതീശന്‍ രംഗത്തെത്തിയത്. എംഎല്‍എ എന്ന നിലയിലുള്ള തന്റെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നായിരുന്നു ചെന്നിത്തല അറിയിച്ചത്.
കേരളത്തെ കണ്ണീരിലാഴ്ത്തിയ വയനാട് ദുരന്ത ഭൂമിയില്‍ നിന്നുള്ള തേങ്ങലുകള്‍ നമ്മെ എല്ലാവരെയും സങ്കടപ്പെടുത്തുന്ന കാര്യമാണ്. നാം ഓരോരുത്തരും നമ്മളാല്‍ കഴിയാവുന്ന സഹായങ്ങള്‍ നല്‍കി അവിടെയുള്ള നമ്മുടെ കൂടപിറപ്പുകളെയും സഹോദരങ്ങളെയും ചേര്‍ത്തുപിടിക്കണമെന്നും ചെന്നിത്തല പറഞ്ഞു. ഈ ദുരന്തത്തെയും നമ്മള്‍ അതിജീവിക്കുമെന്നും ചെന്നിത്തല പറഞ്ഞിരുന്നു.
Discussion about this post