തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പ്പശി ഉത്സവത്തിനു കൊടിയേറ്റിനുളള കൊടിക്കയര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നടന്ന ചടങ്ങില്‍ ജയില്‍ സുപ്രണ്ട് എസ്.സജീവില്‍ നിന്നും ക്ഷേത്രം മാനേജര്‍ ബി. ശ്രീകുമാര്‍ ഏററുവാങ്ങി. ക്ഷേത്രം അഡ്മിനിസ്‌ട്രേററീവ് ഓഫീസര്‍ എ.ജി. ശ്രീഹരി സന്നിഹിതനായിരുന്നു. ജീവനക്കാരായ ബി.കൃഷ്ണകുമാര്‍, ആര്‍.വിനേഷ് എന്നിവര്‍ പ്രസ്തുത ചടങ്ങില്‍ പങ്കെടുത്തു. കൂടാതെ ജയില്‍ ഉദ്യോഗസ്ഥരായ അഖില്‍ എസ് നായര്‍ (ജയില്‍ ജോയിന്റ് സൂപ്രണ്ട്) ബിജു കുമാര്‍ (അസി: സൂപ്രണ്ട്), ജോസ് വര്‍ഗീസ്, കിഷോര്‍, സജി.എസ്. ബാലകൃഷ്ണന്‍, പ്രദീപ് സൂരജ്(എ.പി.ഒ), അനന്തു(എ.പി.ഒ), ബിനീഷ് എ.പി.ഒ). എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ അന്തേവാസികളാണ് വര്‍ഷങ്ങളായി കയര്‍ നിര്‍മ്മിക്കുന്നത്. ഒരു മാസത്തോളം വ്രതമെടുത്താണ് നൂലുകൊണ്ട് കയര്‍ നിര്‍മ്മിക്കുന്നത്.
ശുദ്ധിക്രിയകള്‍ക്ക് ശേഷം കൊടിയേററിനു ഉപയോഗിക്കുന്ന പൂജിച്ച കൊടിയും, കൊടിക്കയറും പെരിയ നമ്പിയും, പഞ്ചഗവത്ത് നമ്പിയും ചേര്‍ന്ന് ക്ഷേത്രം തന്ത്രിക്ക് കൈമാറും. ഓക്ടോബര്‍ 31 വ്യാഴാഴ്ച്ച രാവിലെ 8.45 നും 9.45നും ഇടയ്ക്കുളള ശുഭമുഹൂര്‍ത്തത്തില്‍ ധ്വജാരോഹണം നടത്തുന്നതോടെ ഈ കൊല്ലത്തെ അല്‍പശി ഉല്‍സവത്തിന് തുടക്കമാകും. നവംബര്‍ 7ന് നടക്കുന്ന വലിയ കാണിക്കയ്ക്കും. 8ന നടക്കുന്ന പള്ളിവേട്ടയ്ക്കും ശേഷം നവംബര്‍ 9ന് ശംഖുമുഖം കടപ്പുറത്ത് നടക്കുന്ന ആറാട്ടോടുകൂടി 2024 മാണ്ട് അല്‍പശി ഉല്‍സവം സമാപിക്കും. സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്ത് ആറാട്ട് ഘോഷയാത്രയെ അനുഗമിക്കുന്ന ഭക്തജനങ്ങള്‍ക്ക് ക്ഷേത്രത്തില്‍ നിന്നും പ്രത്യേക പാസ്സ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പത്രക്കുറിപ്പിലൂടെ അറയിച്ചു.
Discussion about this post