കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട പി.പി.ദിവ്യ അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പില്‍ കീഴടങ്ങി. ഇവരെ കണ്ണൂര്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്തിച്ചു. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം കസ്റ്റഡിയില്‍ വാങ്ങണോ എന്ന കാര്യം തീരുമാനിക്കും. പോലീസ് ആവശ്യപ്പെട്ടത് അനുസരിച്ച് കണ്ണൂര്‍ കണ്ണപുരത്തെത്തി ദിവ്യ കീഴടങ്ങുകയായിരുന്നു. പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒപ്പമാണ് ദിവ്യ എത്തിയത്.
ഇന്ന് രാവിലെയാണ് ദിവ്യയുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്. ഇതിന് പിന്നാലെ തന്നെ ദിവ്യയെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് നീക്കം തുടങ്ങിയിരുന്നു. ദിവ്യ നിരന്തരം തങ്ങളുടെ നിരീക്ഷണത്തിലായിരുന്നെന്ന് പോലീസ് അറിയിച്ചു. ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയില്‍ ഉള്ളതുകൊണ്ടാണ് അറസ്റ്റ് വൈകിയത്.
പോലീസ് റിപ്പോര്‍ട്ടിലുള്ള കാര്യങ്ങളാണ് പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചത്. ഇത് പരിഗണിച്ചാണ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയതെന്നും പോലീസ് വ്യക്തമാക്കി.
Discussion about this post