പട്ടാമ്പി: ഹിന്ദു ഐക്യവേദി കേരളം മുഖ്യരക്ഷാധികാരി കെ.പി. ശശികല ടീച്ചറുടെ ഭര്‍ത്താവ് വിജയകുമാര്‍ (കുഞ്ഞുമണിയേട്ടന്‍, 70) നിര്യാതനായി. ബുധനാഴ്ച രാവിലെ 11 ന് പട്ടാമ്പി മരുതൂരിലെ തറവാട് വീട്ടുവളപ്പിലാണ് സംസ്‌കാരം. വൈകിട്ടോടെ ഭൗതികദേഹം വീട്ടിലെത്തിച്ചു. പൊതുദര്‍ശനത്തിനും സൗകര്യമൊരുക്കും. .വിജീഷ്, മഹേഷ്, ഗിരീഷ് എന്നിവരാണ് മക്കള്‍. ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷന്‍ ആര്‍വി ബാബു അടക്കമുളള നേതാക്കള്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.













