ആലപ്പുഴ: മധ്യവയസ്‌ക്കന്റെ മൃതദേഹം രാജധാനി എക്‌സ്പ്രസില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ രാജധാനി എക്‌സ്പ്രസ് ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് ട്രെയിന്റെ മുന്‍ഭാഗത്തായി മൃതദേഹം കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ഏകദേശം 50വയസിനോടടുത്ത് വരുന്ന പുരുഷന്റെ മൃതദേഹമാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ചിന്നഭിന്നമായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആര്‍പിഎഫിന്റെ നേതൃത്വത്തില്‍ മൃതദേഹം ട്രെയിനില്‍ നിന്നും നീക്കി ഇന്‍ക്വസ്റ്റ് നടത്തി ആലപ്പുഴ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയി. ചേര്‍ത്തലയ്ക്കും ആലപ്പുഴയ്ക്കും ഇടയില്‍ വച്ചായിരിക്കാം മൃതദേഹം ട്രെയിനില്‍ കുടങ്ങിയതെന്ന് കരുതപ്പെടുന്നു.
Discussion about this post