Thursday, September 18, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

എം.ടി. വാസുദേവന്‍ നായര്‍ നിര്യാതനായി

വിടവാങ്ങിയത് നല്ലെഴുത്തിന്റെ കുലപതി

by Punnyabhumi Desk
Dec 25, 2024, 10:20 pm IST
in കേരളം

കോഴിക്കോട്: സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ (91) നിര്യാതനായി. രാത്രി പത്തോടെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ശ്വസന, ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നു ഡിസംബര്‍ 15നാണ് എം.ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

എം.ടിയുടെ കോഴിക്കോട്ടെ വീട്ടില്‍ മാത്രമായിരിക്കും പൊതുദര്‍ശനം. വ്യാഴാഴ്ച വൈകുന്നേരം അഞ്ചിനാണ് സംസ്‌കാരം. കോഴിക്കോട് മാവൂര്‍ റോഡിലെ ശ്മശാനത്തിലാണ് സംസ്‌കാരം നടക്കുക.

ടി. നാരായണന്‍ നായരുടെയും അമ്മാളു അമ്മയുടെയും മകനായി 1933 ജൂലൈ 15ന് കൂടല്ലൂരിലാണ് എം.ടി ജനിച്ചത്. മലമക്കാവ് എലിമെന്ററി സ്‌കൂള്‍, കുമരനെല്ലൂര്‍ ഹൈസ്‌ക്കൂള്‍, പാലക്കാട് ഗവണ്‍മെന്റ് വിക്ടോറിയ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. അധ്യാപകനായി ഔദ്യോഗികജീവിതമാരംഭിച്ചു.

നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാരചയിതാവ്, ചലച്ചിത്രസംവിധായകന്‍, പത്രാധിപര്‍ എന്നീ നിലകളില്‍ പ്രസിദ്ധനാണ് എം.ടി. 1956 മുതല്‍ 1968 വരെ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ സഹപത്രാധിപര്‍, പിന്നെ പ്രധാനപത്രാധിപര്‍. 1981-ല്‍ വിരമിച്ചു. വീണ്ടും 1988ല്‍ മാതൃ ഭൂമി പീരിയോഡിക്കല്‍സ് എഡിറ്ററായി ജോലി ചെയ്തു.

ആദ്യത്തെ കഥ 1948-ല്‍ പ്രസിദ്ധപ്പെടുത്തി. മലയാളകഥാ- നോവല്‍ സാഹിത്യരംഗത്തു തനതായ ഒരു മാര്‍ഗംതുറന്ന എം.ടിയുടെ രചനകള്‍ സാമൂഹിക ബന്ധങ്ങളിലെ പൊരുത്തക്കേടുകളും തകര്‍ച്ചകളും ദുരന്ത ങ്ങളും ചിത്രീകരിക്കുന്നവയാണ്.

കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ച നാലുകെട്ട് (നോവല്‍), കിളിവാതിലിലൂടെ (ഉപന്യാസം), ഗോപുരനടയില്‍ (നാടകം), കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കാലം, വയലാര്‍ അവാര്‍ഡ് നേടിയ രണ്ടാമൂഴം, ഓടക്കുഴല്‍ അവാര്‍ഡ് നേടിയ വാനപ്രസ്ഥം, അസുരവിത്ത്, വിലാപയാത്ര, മഞ്ഞ്, പാതിരാവും പകല്‍വെളിച്ചവും, ആള്‍ക്കൂട്ടത്തില്‍ തനിയെ, മനുഷ്യര്‍ നിഴലുകള്‍ തുടങ്ങിയവയാണ് മുഖ്യകൃതികള്‍. കൃതികള്‍ പലതും ഇന്ത്യന്‍ഭാഷകളിലും വിദേശഭാഷകളിലും പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.

നിര്‍മാല്യം, ബന്ധനം, വാരിക്കുഴി, മഞ്ഞ്, കടവ് എന്നീ ചിത്രങ്ങള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്തു. ഇരുട്ടിന്റെ ആത്മാവ്, നഗരമേ നന്ദി, വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍, പഞ്ചാഗ്‌നി, ഒരു വടക്കന്‍ വീരഗാഥ, ഓളവും തീരവും തുടങ്ങി അനേകം ചലച്ചിത്രങ്ങള്‍ക്കു തിരക്കഥയെഴുതി.

കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ്, പൂനെയിലെ ഫിലിം ആന്‍ഡ് ടിവി ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേണിംഗ് ബോഡി എന്നിവയില്‍ അംഗമായിരുന്ന എം.ടി ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിസിറ്റിംഗ് പ്രഫസറുമായിരുന്നു. കാലിക്കറ്റ് സര്‍വകലാശാലയുടെയും മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെയും നേതാജി സുഭാഷ് ഓപ്പണ്‍ സര്‍വകലാശാല യുടേയും ഓണററി ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്.

ഓളവും തീരവും, നിര്‍മാല്യം, പഞ്ചാഗ്‌നി, നഖക്ഷതങ്ങള്‍, ഒരു വടക്കന്‍ വീരഗാഥ, പെരുന്തച്ചന്‍, കടവ്, പരിണയം, ദയ, പഴശ്ശിരാജ എന്നീ സിനിമകള്‍ മികച്ച തിരക്കഥകള്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടി.

ഓപ്പോള്‍, അനുബന്ധം, ആരൂഢം, സുകൃതം എന്നീ സിനിമകള്‍ക്കു മികച്ച കഥ യ്ക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. നിര്‍മാല്യത്തിനു മികച്ച ചിത്രത്തിനും മികച്ച സംവിധായകനുമുള്ള സംസ്ഥാനപുരസ്‌കാരം ലഭിച്ചു.

ShareTweetSend

Related News

കേരളം

അയ്യപ്പ സംഗമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വികസനമല്ല; വാണിജ്യതാല്പര്യമാണെന്നു ഭാരതീയ വിചാരകേന്ദ്രം

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

കേരളം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

Discussion about this post

പുതിയ വാർത്തകൾ

ഡല്‍ഹി അയ്യപ്പഭക്ത സംഗമത്തില്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി പങ്കെടുക്കും

അയ്യപ്പ സംഗമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വികസനമല്ല; വാണിജ്യതാല്പര്യമാണെന്നു ഭാരതീയ വിചാരകേന്ദ്രം

ദീപപ്രോജ്ജ്വലനം തിരുവിതാംകൂര്‍ രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ നിര്‍വഹിക്കുന്നു

ശ്രീരാമദാസ ആശ്രമത്തില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ട് അനുസ്മരണ സമ്മേളനവും യതിപൂജയും നടന്നു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

തിരുവോണസന്ദേശം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

രാഹുല്‍ മാങ്കൂട്ടം എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു

വിചിത്രമായ വിനായകന്‍

ചിന്മയ കുടുംബ സംഗമം 30ന്

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ജാസ്മിന്‍ ജാഫര്‍ റീല്‍സ് ചിത്രീകരിച്ച പശ്ചാത്തലത്തില്‍ ശുദ്ധപുണ്യാഹം നടത്തും; ചൊവ്വാഴ്ച ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies