തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്വര്‍ഗ്ഗവാതില്‍ ഏകാദശി ജനുവരി 10ന് വിപുലമായ രീതിയില്‍ ആചരിക്കുന്നു ആയതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വെളുപ്പിന് 2.30 മണി മുതല്‍ 4.00 മണി വരെ നിര്‍മാല്യദര്‍ശനം. അഭിഷേകം, ദീപാരാധന. തുടര്‍ന്ന് 4.30 മുതല്‍ 6.00 മണി വരെയും. 9.30 മണി മുതല്‍ 12.30 മണി വരെയും, വൈകിട്ട് 3.15 മണി മുതല്‍ 6.15 മണി വരെയും, രാത്രി ശീവേലിക്ക് ശേഷവും ഭക്തജനങ്ങള്‍ക്ക് ദര്‍ശനസൗകര്യം ഒരുക്കിയിട്ടുണ്ട്.
സ്വര്‍ഗ്ഗവാതില്‍ ഏകാദശിയോടനുബന്ധിച്ച് രാത്രി 8.30 മണിയോടുകൂടി സിംഹാസന വാഹനത്തില്‍ പൊന്നും ശീവേലി ഉണ്ടായിരിക്കും. സ്വര്‍ഗ്ഗവാതില്‍ ഏകാദശി ദിവസം എത്തുന്ന എല്ലാം ഭക്തജനങ്ങള്‍ക്കും സുഗമമായ ദര്‍ശന സൗകര്യം ഒരുക്കുക എന്ന ലക്ഷ്യം വച്ച് അന്നേ ദിവസം സ്‌പെഷ്യല്‍ സേവാ ടിക്കറ്റ് വഴിയുള്ള ദര്‍ശനം ഉണ്ടായിരിക്കുന്നതല്ല. ക്ഷേത്രത്തില്‍ നിത്യവും നടക്കുന്ന അന്നദാനത്തിന് പുറമേ സ്വര്‍ഗ്ഗവാതില്‍ ഏകാദശി ദിവസം വ്രതം നോക്കുന്ന ഭക്തജനങ്ങള്‍ക്ക് പ്രത്യേകമായി ഗോതമ്പ് കഞ്ഞി വിതരണം ഉണ്ടായിരിക്കും.
സ്വര്‍ഗ്ഗവാതില്‍ ഏകാദശി ദിവസം ക്ഷേത്രത്തിലെത്തുന്ന മുഴുവന്‍ ഭക്തജന ങ്ങള്‍ക്കും യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാകാതെ ദര്‍ശനം നടത്തുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനായി പ്രത്യേകം ക്യൂ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടു ണ്ട്. കിഴക്ക് ഭാഗത്ത് നിന്നും, വടക്ക് ഭാഗത്ത് നിന്നും വരുന്ന ഭക്തജനങ്ങള്‍ ക്ഷേത്രത്തിന്റെ പുറത്ത് വടക്ക് വശത്ത് ബാരിക്കേട് സംവിധാനത്തിലൂടെ ക്യുവായി പടിഞ്ഞാറേനട വഴി അകത്ത് പ്രവേശിച്ച് തെക്ക് ഭാഗത്ത് ശ്രീകാര്യക്കാരുടെ ഓഫീസിന് മുന്നിലൂടെ ദര്‍ശനത്തിന് പ്രവേശിക്കേണ്ടതാണ്. തെക്ക് ഭാഗത്ത് നിന്നും. പടിഞ്ഞാറ് ഭാഗത്ത് നിന്നും വരുന്ന ഭക്തജനങ്ങള്‍ ക്ഷേത്രത്തിന് പുറത്ത് പടിഞ്ഞാറേനടയില്‍ നിന്നാരംഭിക്കുന്ന ബാരിക്കേടിലൂടെ ക്യൂവായി തെക്കേനട വഴി അകത്ത് പ്രവേശിച്ച് കുലശേഖര മണ്ഡപത്തില്‍ ചുറ്റിപ്പോകുന്ന പ്രധാന ക്യൂവിലൂടെ ക്ഷേത്രത്തിനകത്തെ കിഴക്കേനട വഴി വര്‍ശനത്തിന് പ്രവേശിക്കേണ്ടതാണ്.
സുരക്ഷിതമായി ദര്‍ശനം നടത്തിപ്പോകുന്നതിന് ഭക്തജനങ്ങള്‍ ക്ഷേത്ര ഉദ്യോഗസ്ഥരും, പോലീസും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. അതോടൊപ്പം ഭക്തജനങ്ങളുടെ സേവനാര്‍ത്ഥം എസ്പി, ഫോര്‍ട്ട് ഹോസ്പിററലിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ സെന്റര്‍ വടക്കേനടയിലെ ഓഫീസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതാണെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
Discussion about this post