ന്യൂഡല്‍ഹി: ചെറുകിട ഇടത്തരക്കാര്‍ക്ക് പ്രതീക്ഷ നല്‍കി കേന്ദ്രബജറ്റ്. ചെറുകിട -ഇടത്തരം മേഖലകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ വികസന പദ്ധതികള്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണത്തില്‍ പറഞ്ഞു. മത്സ്യത്തൊളിലാളികള്‍ക്ക് വേണ്ടി പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കും. മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി ആന്‍ഡമാന്‍ നിക്കോബറിലും ലക്ഷദ്വീപിലും പ്രത്യേക പദ്ധതികള്‍ കൊണ്ടുവരും. ചെറുകിട- ഇടത്തരം മേഖലകളില്‍ വായ്പയ്ക്കായി 5.7 കോടി അനുവദിക്കും. സ്റ്റാര്‍ട്ടപ്പില്‍ 27 മേഖലകളെ കൂടി ഉള്‍പ്പെടുത്തും. പാദരക്ഷ നിര്‍മാണ മേഖലയിലുള്ള 22 ലക്ഷം ഒഴിവുകളിലേക്ക് യുവാക്കളെ നിയമിക്കും. തദ്ദേശീയ കളിപ്പാട്ട നിര്‍മാണ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രബജറ്റ് ഊന്നല്‍ നല്‍കുന്നു. യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍, മദ്ധ്യവര്‍ഗം എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കും. ഭക്ഷ്യസംസ്‌കാരണത്തിന് പ്രത്യേക പദ്ധതി. അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും പോഷകാഹാര പദ്ധതി നടപ്പിലാക്കും. എല്ലാ ജില്ലാ ആശുപത്രികളിലും ഡേ കെയര്‍ കാന്‍സര്‍ സെന്ററുകള്‍ ആരംഭിക്കുമെന്നും നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു
Discussion about this post