ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതിക്കു സമീപമുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. 65 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ 8 പേരുടെ നില ഗുരുതരമാണെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം. രാവിലെ പത്തേകാലോടെ ഹൈക്കോടതിയുടെ അഞ്ചാംനമ്പര്‍ ഗേറ്റിന് സമീപമായിരുന്നു സ്‌ഫോടനം. സ്‌ഫോടനത്തെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അപലപിച്ചു. ആക്രമണം ഭീരുത്വമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്‌ഫോടനത്തെ തുടര്‍ന്നു ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
എന്‍എസ്ജി കമാന്‍ഡോകളും ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ)സ്ഥലത്തെത്തി. സ്‌ഫോടനം നടന്നയുടന്‍ തന്നെ പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. സ്‌ഫോടനം ഉണ്ടായ ഉടന്‍ തന്നെ കോടതി പരിസരവും കോടതി മുറികളും ഒഴിപ്പിച്ചു. സ്‌ഫോടനത്തെ തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതി നടപടികള്‍ ഉച്ചയ്ക്ക് രണ്ടു മണി വരെ നിര്‍ത്തിവച്ചു. സംഭവത്തെക്കുറിച്ച് എന്‍ഐഎ യും എന്‍എസ്ജിയും അന്വേഷണം ആരംഭിച്ചു. ഏതെങ്കിലും ഒരു ഭീകരവാദ സംഘടന സ്ഥാപിച്ച ഐഇഡിയാണു പൊട്ടിത്തെറിച്ചതെന്നു കരുതുന്നതായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്‍.കെ.സിങ് അഭിപ്രായപ്പെട്ടു.
സ്‌ഫോടനത്തില്‍ പരുക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുള്ള ആശുപത്രികളിലെ ഹെല്‍പ്‌ലൈന്‍ നമ്പറുകള്‍:- 011-23744721, 011-26707444, 011-23744233
Discussion about this post