മലപ്പുറം : സിപിഎം സ്വതന്ത്ര എംഎല്‍എ പിവി അന്‍വര്‍ രാജിവെച്ച നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ ജൂണ്‍ 19 ന് വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടെണ്ണല്‍ ജൂണ്‍ 23ന് നടക്കും. ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെയുണ്ടാകും. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ജൂണ്‍ 2 ആണ്. 3ന് സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി ജൂണ്‍ 5 ആണ്. മലപ്പുറം ജില്ലയില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ഉപതിരഞ്ഞെടുപ്പ് വേഗം നടത്തണമെന്ന ആവശ്യമുന്നയിച്ച് പി.വി.അന്‍വര്‍ നേരത്തെ തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കിയിരുന്നു.
പിവി അന്‍വറിന്റെ രാഷ്ട്രീയ ഭാവി കൂടി നിര്‍ണയിക്കുന്ന ഉപതിരഞ്ഞെടുപ്പ് കൂടിയാണ് ഇത്. സിപിഎമ്മിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും ഇടഞ്ഞാണ് പിവി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചത്. എല്‍ഡിഎഫിലുണ്ടായിരുന്ന വേളയില്‍ യുഡിഎഫിനെതിരെ വലിയ വിമര്‍ശനങ്ങളുയര്‍ത്തിയ, രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തിയ അന്‍വറിനെ സഹകരിപ്പിക്കണോ എന്നതില്‍ കോണ്‍ഗ്രസില്‍ രണ്ടഭിപ്രായമുയര്‍ന്നിരുന്നു. അന്‍വര്‍ രാജിവെച്ച് മാസങ്ങള്‍ക്ക് ശേഷമാണ് അന്‍വറിനെ സഹകരിക്കാന്‍ യുഡിഎഫ് തീരുമാനിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന അന്‍വര്‍ യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പും പിന്നാലെ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പും കണക്കിലെടുത്താണ് അന്‍വറിനെ യുഡിഎഫുമായി സഹകരിപ്പിക്കണമെന്ന കാര്യത്തില്‍ ഘടകക്ഷികള്‍ ഒന്നിച്ചത്. നിലമ്പൂരില്‍ അന്‍വറിന് വോട്ടര്‍മാര്‍ക്കിടയില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിയുമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍.
Discussion about this post