ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതിക്ക് സമീപം ഇന്നലെയുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഹുജി അയച്ച ഇ മെയില്‍ കാഷ്മീരിലെ കിഷ്ത്വാറില്‍ നിന്നാണെന്ന് വ്യക്തമായി. കിഷ്ത്വാറിലെ ഒരു ഇന്റര്‍നെറ്റ് കഫേയില്‍ നിന്നാണ് സന്ദേശം അയച്ചതെന്നാണ് സൈബര്‍ വിദഗ്ധരുടെ അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. ഇന്നലെ രാവിലെ 7.30 നാണ് ഇ മെയില്‍ സന്ദേശം തയാറാക്കിയത്. ഇതുമായി ബന്ധപ്പെട്ട് ഇന്റര്‍നെറ്റ് കഫേയുടെ ഉടമയടക്കം കിഷ്ത്വാറില്‍ മൂന്ന് പേര്‍ അറസ്റ്റിലായെന്നാണ് സൂചന.
Discussion about this post