ന്യൂഡല്‍ഹി: മാനേജ്‌മെന്റിന്റെ പിടിപ്പുകേടു മൂലം എയര്‍ ഇന്ത്യയ്ക്ക് 700 കോടി രൂപയുടെ നഷ്ടമുണ്ടായതായി സിഎജി റിപ്പോര്‍ട്ട്. പാര്‍ലമെന്റിന്റെ മേശപ്പുറത്തുവച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരം. കൂടുതല്‍ വിമാനങ്ങള്‍ വാങ്ങാനും വാടകയ്ക്ക് എടുക്കാനുമുള്ള എയര്‍ ഇന്ത്യയുടെ തീരുമാനത്തെയും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു.
ഈ തീരുമാനമാണ് എയര്‍ ഇന്ത്യയെ കൂടുതല്‍ നഷ്ടത്തിലേക്ക് തള്ളിവിട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എയര്‍ ബസുമായി ഉണ്ടാക്കിയ കരാറിലൂടെ മാത്രം 200 കോടി രൂപയാണ് നഷ്ടമുണ്ടായത്. ഉയര്‍ന്ന പലിശയ്ക്ക് വായ്പയെടുത്തത് മൂലം 2010 മാര്‍ച്ച് വരെ എയര്‍ ഇന്ത്യയ്ക്ക് 314 കോടി രൂപയുടെ നഷ്ടം നേരിട്ടിട്ടുണ്ട്. ഭാവിയില്‍ ഇത് 2500 കോടി രൂപയുടെ വരെ നഷ്ടമുണ്ടാക്കാന്‍ ഇടയാക്കുമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു.
എയര്‍ ഇന്ത്യയുടെയും ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെയും ലയനം അനുചിതമായ സമയത്തായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്.
Discussion about this post