പന്തളം: ശബരിമല സംരക്ഷണ സംഗമത്തിന്റെ ഭാഗമാകാന്‍ പന്തളത്തേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍. കേരളത്തിന് അകത്ത് നിന്നും പുറത്തു നിന്നുമുള്ള ഭക്തര്‍ രാവിലെ തന്നെ സംഗമം നടക്കുന്ന പന്തളം നാനാക്ക് കണ്‍വെന്‍ഷന്‍ സെന്ററില്‍ എത്തി. ശരണ മന്ത്രങ്ങളാല്‍ നിറഞ്ഞ സദസ്സിന്റെ അകമ്പടിയോടെ വാഴൂര്‍ തീര്‍ത്ഥ പാദാശ്രമത്തിലെ പ്രജ്ഞാനാനന്ദതീര്‍ത്ഥ പാദര്‍ സംഗമം ഉദ്ഘാടനം ചെയ്തു.
150 ലധികം സാമുദായിക സംഘടനകളുടെ ഭാരവാഹികള്‍, ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉള്‍പ്പെടെ 60 ലധികം സന്യാസി ശ്രേഷ്ഠന്മാര്‍, വിവിധ ഹൈന്ദവ സംഘടനാ ഭാരവാഹികള്‍, വിവിധ സംസ്ഥാനങ്ങളിലെ ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ പ്രതിനിധികള്‍ , അയ്യപ്പഭക്തസംഘടനകളുടെ പ്രതിനിധികള്‍ ക്ഷേത്ര ഭാരവാഹികള്‍, ശബരിമല ആചാരങ്ങളുമായി ബന്ധപ്പെട്ടവര്‍, തന്ത്രി രാജ പ്രതിനിധി, പേട്ട സംഘങ്ങളുടെ പെരിയോന്മാര്‍, തിരുവാഭരണ സംഘം, മലയരയ സമാജത്തിന്റെ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംഗമത്തിന്റെ ഭാഗമായി. വിശാല ഹിന്ദു സംഗമത്തിനാണ് യഥാര്‍ത്ഥത്തില്‍ അയ്യന്റെ പന്തളം സാക്ഷിയാകുന്നത്.
വിശ്വാസം വികസനം സുരക്ഷ എന്ന വിഷയത്തില്‍ വിവിധ സെമിനാറുകള്‍ വന്‍ ജനപങ്കാളിത്തതോടെ പുരോഗമിക്കുകയാണ്. മൂന്ന് മണിക്ക് നടക്കുന്ന മഹാഭക്തജന സംഗമം ബിജെപി തമിഴ്‌നാട് മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ ഉദ്ഘാടനം ചെയ്യും. കര്‍ണ്ണാടക എം പി തേജ്വസി സൂര്യയും ഭാഗമാകും. കുളനടയിലെ പ്രത്യേകം ഒരുക്കിയ മൈതാനത്താണ് ഭക്തജന സംഗമം നടക്കുക.
വളരെ ലളിതമായ രീതിയില്‍ ചെലവ് ചുരുക്കിയാണ് ശബരിമല സംരക്ഷണ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. 10 ലക്ഷം രൂപയില്‍ താഴെ മാത്രമാണ് ആകെ ചെലവ്. വളരെ ലളിതമായ ഭക്ഷണമാണ് ഭക്തജനങ്ങള്‍ക്കായി ഒരുക്കിയത്.