പത്തനംതിട്ട: നവീകരിച്ച സ്വര്‍ണപ്പാളികള്‍ ഈ മാസം തന്നെ പുനഃസ്ഥാപിക്കും. ഒക്ടോബര്‍ 17-ാം തീയതിയാണ് സ്വര്‍ണപ്പാളികള്‍ പുനഃസ്ഥാപിക്കുന്നത്. സ്വര്‍ണപ്പാളികള്‍ പുനഃസ്ഥാപിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക പൂജകളോടെയായിരിക്കും പുനഃസ്ഥാപിക്കുന്നത്. ദ്വാരകപാലക ശില്‍പവും ഉണ്ണി കൃഷ്ണന്‍ പോറ്റിയും ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് നവീകരിച്ച സ്വര്‍ണപ്പാളികള്‍ ശബരിമലയിലെത്തിച്ചത്. നിലവില്‍ ദേവസ്വം ബോര്‍ഡിന്റെ സ്‌ട്രോഗ് റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്.
കഴിഞ്ഞദിവസം സ്വര്‍ണപ്പാളി കേസന്വേഷണവുമായി ബന്ധപ്പെട്ടുള്ള നിര്‍ണായക രേഖകള്‍ പൊലീസ് കണ്ടെത്തിയിരുന്നു. ദേവസ്വത്തിന്റെ മരാമത്ത് ഓഫീസില്‍ നിന്നാണ് രേഖകള്‍ കണ്ടെത്തിയത്. 1998-ല്‍ വിജയ് മല്യ നല്‍കിയ 30 കിലോ സ്വര്‍ണം എന്ത് ചെയ്‌തെന്നതിനെ കുറിച്ച് വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുന്നുണ്ട്.