ന്യൂഡൽഹി • ശബരിമലയി ലെ സ്വർണപ്പാളി വിവാദം കേന്ദ്ര ഏജൻസി അന്വേഷി ക്കണമെന്ന് ബിജെപി സം സ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. മുഖ്യമന്ത്രി പി ണറായി വിജയനെതിരെ പ്രതിഷേധിക്കാൻ നാളെ ക്ലി ഫ് ഹൗസിലേക്ക് ബിജെപി മാർച്ച് നടത്തും. ദേവസ്വം മന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡ ന്റും രാജിവയ്ക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
ദേവസ്വം ബോർഡിനു കീ ഴിൽ ക്ഷേത്രസ്വത്തുക്കൾ വ്യാപകമായി കൊള്ളയടിക്ക പ്പെടുകയോ അന്യാധീനപ്പെടു കയോ ചെയ്തിട്ടുണ്ട്. ദേവ് സ്വം ബോർഡുകൾ സർക്കാർ നിയന്ത്രണത്തിൽ തന്നെ തുടരുമെന്ന് അയ്യപ്പ സംഗമത്തിൽ മുഖ്യമന്ത്രി പറഞ്ഞതിന്റെ കാ രണം ഇപ്പോൾ എല്ലാവർക്കും മനസ്സിലായെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.