ന്യൂഡല്‍ഹി: പമ്പയില്‍ നടക്കുന്ന ആഗോള അയ്യപ്പസംഗമത്തിനു ബദലായി ഇന്ന് ഡല്‍ഹിയില്‍ വിവിധ ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ അയ്യപ്പസംഗമം സംഘടിപ്പിക്കുന്നു. ആര്‍കെ പുരം സെക്ടര്‍ രണ്ടിലെ അയ്യപ്പ ക്ഷേത്ര പരിസരത്ത് വൈകിട്ട് 5 മുതലാണ് ബദല്‍ അയ്യപ്പ സംഗമം. ശബരിമല യുവതീപ്രവേശന ക്കേസില്‍ വിയോജന വിധി എഴുതിയ സുപ്രീം കോടതി മുന്‍ ജഡ്ജി ഇന്ദു മല്‍ഹോത്ര ഉദ്ഘാടനം ചെയ്യും. ശ്രീരാമദാസ മിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, ലോക്‌സഭാംഗം ബാന്‍സുരി സ്വരാജ്, ഡല്‍ഹി ഉപമുഖ്യമന്ത്രി പര്‍വേഷ് വര്‍മ, തുടങ്ങിയവര്‍ പങ്കെടുക്കും. സംഗമത്തിനു ഡല്‍ഹി എന്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ പിന്തുണ അറിയിച്ചു.