പാലക്കാട്: ഒന്‍പതുവയസുകാരിയുടെ കൈമുറിച്ചു മാറ്റിയ സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുത്തതില്‍ സമരവുമായി KGMOA പാലക്കാട് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നാളെ ഡോക്ടര്‍മാര്‍ കരിദിനം ആചരിക്കും. ആശുപത്രിക്ക് പുറത്തുള്ള എല്ലാ ഔദ്യോഗിക ചുമതലകള്‍, മീറ്റിംഗുകള്‍ ഉള്‍പ്പെടെ ബഹിഷ്‌കരിക്കും. ഈ മാസം 13 ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഒപി ബഹിഷ്‌കരണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. 14 ന് ജില്ലയിലെ എല്ലാ ആശുപത്രികളിലെയും ഒപി ബഹിഷ്‌കരിക്കും എന്നും തീരുമാനം ഉണ്ട്
ഒന്‍പതുവയസുകാരിയുടെ കൈമുറിച്ചു മാറ്റിയ സംഭവത്തില്‍ തെളിവുകളില്ലാതെ അകാരണമായി രണ്ട് ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്‌തെന്നാണ് KGMOA പറയുന്നത്.