തിരുവനന്തപുരം: വിശ്വഹിന്ദു പരിഷത്തിന്റെയും കേരള ക്ഷേത്രസംരക്ഷണ സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ശബരിമലയിലെ സ്വര്‍ണ്ണ കൊള്ളയ്‌ക്കെതിരെ തിരുവനന്തപുരം നന്ദന്‍കോട് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ശ്രീരാമാദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഭദ്രദീപം തെളിച്ച് നിര്‍വഹിച്ചു. കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന ഉപാധ്യക്ഷന്‍ ജി.കെ.സുരേഷ് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വി.എച്ച്.പി സംസ്ഥാന സംഘടനാ സെക്രട്ടറി വി.ആര്‍.രാജശേഖരന്‍, വി.എച്ച്.പി.സംസ്ഥാന സേവാപ്രമുഖ് സി.ബാബുക്കുട്ടന്‍, സംസ്ഥാന പ്രചാര്‍ പ്രമുഖ് ഷാജു വേണുഗോപാല്‍, വി.എച്ച്.പി സംഘടനാ സെക്രട്ടറി അജിത് കുമാര്‍, സമിതി മേഖലാ സെക്രട്ടറി ഭുവനചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.