മലപ്പുറം: വണ്ടൂര്‍ ചെറുകോട് ശ്രീ ആഞ്ജനേയാശ്രമത്തില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 90-ാം ജയന്തിയോട് അനുബന്ധിച്ച് ഇന്നലെ (12/10/2025 ഞായര്‍) നവതി സമ്മേളനം നടന്നു.
തിരുവനന്തപുരം ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം- മിഷന്‍ പ്രസ്ഥാനങ്ങളുടെ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദമഹര്‍ഷി സമ്മേളനത്തില്‍ പങ്കെടുത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. ദേശകാലാന്തര ഭേദങ്ങളില്ലാതെ ഗുരു സങ്കല്പം എവിടങ്ങളില്‍ ഉണ്ടോ അവിടെയെല്ലാം ഗുരുസാന്നിധ്യം പ്രകടമാകുമെന്ന് സ്വാമിജി അനുഗ്രഹ പ്രഭാഷണത്തില്‍ പറഞ്ഞു.
സമ്മേളനത്തിന്റെ ഉദ്ഘാടന കര്‍മ്മം സ്വാമി ശോഭാനന്ദ സരസ്വതി ദീപ പ്രോജ്വലനത്തോടെ നിര്‍വ്വഹിച്ചു. ആഞ്ജനേയാശ്രമം ആചാര്യന്‍ സ്വാമി രാമാനന്ദനാഥ ചൈതന്യ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു.
തൊണ്ണൂറ് ദിനങ്ങളിലായി കേരളത്തിലെ പതിനാല് ജില്ലകളിലും ആശ്രമത്തിലുമായാണ് ‘നവതി സത്യാനന്ദം’ എന്ന പേരില്‍ ആഞ്ജനേയാശ്രമം നവതി ആഘോഷിക്കുന്നത്.
സമ്മേളനത്തിനായി എത്തിച്ചേര്‍ന്ന ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി സ്വാമികളെ ആശ്രമം മാതൃസമിതിയുടെ നേതൃത്വത്തില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ സ്വീകരിച്ചു. സമ്മേളന വേദിയില്‍ നവതി സത്യാനന്ദം വിളംബരഗീതം, ധ്യാന ശ്ലോകം എന്നിവയില്‍ രചന, സംഗീതം, ആലാപനം എന്നിവ നിര്‍വഹിച്ച ദിനേശ് മാവുങ്കാല്‍, ജയറാം ശിവറാം, പ്രദീപ് മാസ്റ്റര്‍ എന്നിവരെ ആദരിച്ചു.
സമ്മേളനത്തിന് ശേഷം ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ആശ്രമ ശ്രീകോവിലില്‍ ആരതി നടത്തി. ആരതിക്ക് ശേഷം ഭക്തജനങ്ങള്‍ ഏവരും സ്വാമിജിയില്‍ നിന്നും വിഭൂതി ഏറ്റുവാങ്ങി. ആശ്രമം വൈസ് പ്രസിഡന്റ് സുനില്‍ ബാബു സ്വാഗതം പറഞ്ഞു. ജോയിന്റ് സെക്രട്ടറി ബിജു ചാത്തല്ലൂര്‍ മംഗളാചരണവും, ആഞ്ജനേയം സത്സംഗവേദി സംസ്ഥാന കോഡിനേറ്റര്‍ ഷീജ ടീച്ചര്‍ കണ്ണൂര്‍ സമര്‍പ്പണവും നടത്തി. അന്ന പ്രസാദത്തോടെ ചടങ്ങുകള്‍ സമ്പൂര്‍ണമായി