റാന്നി: തന്നെ കുടുക്കിയവരെ താന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ശബരിമല സ്വര്‍ണകേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി. കോടതി നടപടികള്‍ പൂര്‍ത്തിയാക്കി പുറത്തേക്ക് ഇറങ്ങുന്ന സമയത്താണ് പ്രതികരണം. ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ താന്‍ ഒറ്റയ്ക്കല്ലെന്നും തനിക്ക് കൂട്ടാളികള്‍ ഉണ്ടെന്നുമുള്ള സൂചനയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ഇതിലൂടെ നല്‍കിയത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ തെളിവെടുപ്പിനായി ബെംഗളൂരുവിലടക്കം അന്വേഷണ സംഘം കൊണ്ടുപോകും. 2017 മുതല്‍ സ്വര്‍ണകൊള്ളയില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 2019ല്‍ എങ്ങനെ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ശബരിമലയില്‍ എത്താന്‍ കഴിഞ്ഞു എന്നതും ചോദ്യം ചെയ്യപ്പെടേണ്ട വിഷയമാണ്.













