തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനായി എത്തുന്ന രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രമാടത്ത് എത്തി. രാവിലെ 8.40ഓടെ പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഹെലികോപ്ടറില്‍ ഇറങ്ങിയ രാഷ്ട്രപതി റോഡ് മാര്‍ഗം പമ്പയിലേക്ക് തിരിച്ചു.
നിശ്ചയിച്ചതിലും നേരത്തെയാണ് രാഷ്ട്രപതി ശബരിമലയിലേക്ക് പുറപ്പെട്ടത്. പമ്പയിലെത്തി കെട്ടുനിറയ്ക്കുന്ന രാഷ്ട്രപതി പിന്നീട് പ്രത്യേക വാഹനത്തില്‍ 11.50ന് സന്നിധാനത്തെത്തും. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യപ്പനെ ദര്‍ശിക്കും. രാഷ്ട്രപതി ദര്‍ശനം കഴിഞ്ഞു മടങ്ങുന്നതുവരെ മറ്റു തീര്‍ഥാടകര്‍ക്ക് നിലയ്ക്കലിനപ്പുറം പ്രവേശനമില്ല.
തുടര്‍ന്ന് സന്നിധാനത്ത് എത്തുന്ന രാഷ്ട്രപതിയെ കൊടിമരച്ചുവട്ടില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂര്‍ണകുംഭം നല്‍കി സ്വീകരിക്കും. ഉച്ചയ്ക്ക് 12.20 ന് ദര്‍ശനത്തിനുശേഷം സന്നിധാനത്തെ ഗസ്റ്റ് ഹൗസില്‍ വിശ്രമിക്കും. രാത്രിയോടെ തിരിച്ച് തിരുവനന്തപുരത്ത് എത്തും. പിന്നാലെ ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ നല്‍കുന്ന അത്താഴ വിരുന്നില്‍ പങ്കെടുക്കും. ഒക്ടോബര്‍ 24നാണ് രാഷ്ട്രപതി തിരിച്ച് ഡല്‍ഹിക്ക് മടങ്ങുന്നത്.