കാസര്‍കോട് : പ്ലൈവുഡ് ഫാക്ടറിയില്‍ ഉണ്ടായ പൊട്ടിത്തെറിയിലും തീപിടുത്തത്തിലും ഒരാള്‍ മരിച്ചു. കാസര്‍ഗോഡ് അനന്തപുരത്താണ് അപകടം. ഫാക്ടറിക്കകത്ത് ബോയിലര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അനന്തപുരം ഡെക്കോര്‍ പാനല്‍ ഇന്‍ഡസ്ട്രീസിലാണ് പൊട്ടിത്തെറി ഉണ്ടായത്. പരിക്കേറ്റരെ സമീപത്തെ ആശുപതിയിലേക്ക് മാറ്റി.
ഫാക്ടറിക്ക് അകത്തെ ബോയിലര്‍ പൊട്ടിത്തെറിച്ചാണ് വൈകീട്ട് 7.30 യോടെ അപകടം ഉണ്ടായത്. പൊട്ടിത്തെറിയുടെ അവശിഷ്ടങ്ങള്‍ കിലോമീറ്ററോളം ദൂരം എത്തി. പ്രദേശത്തെ നിരവധി വീടുകള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. കാസര്‍കോട്, ഉപ്പള, കാഞ്ഞങ്ങാട്, എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സുകള്‍ എത്തി തീയണക്കാനുള്ള ശ്രമം തുടരുന്നു.













