തിരുവനന്തപുരം: മെഡിക്കല്‍ കോളജുകളില്‍ തീവ്രപരിചരണ വിഭാഗത്തിലെ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം മെഡിക്കല്‍ കോളജില്‍ ഒറീസാ സ്വദേശി സീട്ടു ബിശ്വമാജി ചികിത്സാപ്പിഴവു കൊണ്ട് മരിച്ചതായി ഉയര്‍ന്ന ആരോപണം മൂന്നംഗ സമിതി അന്വേഷിക്കും. ഡിഎംഇയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഡിഎംഇയുടെ റിപ്പോര്‍ട്ട് അജണ്ടയ്ക്കു പുറത്തുള്ള ഇനമായാണ് പരിഗണിച്ചത്. 20ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാരുടെ യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post