തിരുവനന്തപുരം: കോടതികളുടെ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് 1.12 കോടി രൂപയുടെ നിര്‍മാണ ജോലികള്‍ക്ക് നിയമമന്ത്രി കെ.എം. മാണി ഭരണാനുമതി നല്‍കി. സംസ്ഥാനത്തെ കോടതികളില്‍ വക്കീല്‍ ഗുമസ്തന്മാര്‍ക്കുളള ജോലിസ്ഥലവും കക്ഷികള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനുളള സൗകര്യവുമാണ് ഇതുവഴി ലഭ്യമാവുക. തിരുവനന്തപുരം, പരവൂര്‍, റാന്നി, കായംകുളം, കട്ടപ്പന, അടിമാലി, നെടുങ്കണ്ടം, എറണാകുളം, ആലത്തൂര്‍, തലശേരി, പയ്യന്നൂര്‍, കണ്ണൂര്‍ മുന്‍സിഫ് കോടതി, പയ്യന്നൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, മഞ്ചേരി, പരപ്പനങ്ങാടി, സുല്‍ത്താന്‍ ബത്തേരി കോടതികള്‍ക്കാണ് 1,12,91,010 രൂപ അനുവദിച്ചത്.
Discussion about this post