ന്യൂഡല്‍ഹി: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയ്ക്കായി എല്ലാവരും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് സുപ്രീം കോടതി. ശ്രീപത്മനാഭ സ്വാമി ക്ഷേത്ര സുരക്ഷയുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍മേലുള്ള വിധി പറയുന്നത് കോടതി സപ്തംബര്‍ 21ലേയ്ക്ക് മാറ്റി. അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കാനിവില്ലെന്നും കോടതി പറഞ്ഞു. ക്ഷേത്രത്തിന്റെ ബി നിലവറ തുറക്കാതെ എങ്ങിനെ ആവശ്യമായ സംരക്ഷണം നല്‍കാനാകുമെന്ന് കോടതി ചോദിച്ചു. അത്യാര്‍ത്തിക്കാര്‍ക്ക് വിശ്വാസമുണ്ടാകില്ല. അതുകൊണ്ടുതന്നെ വല്ലതു സംഭവിച്ചാല്‍ ഉത്തരവാദിത്തം രാജകുടുംബം ഏറ്റെടുക്കുമോയെന്ന് കോടതി ചോദിച്ചു.
Discussion about this post